പാറ്റ് കമ്മിൻസ് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ; കോഹ്‌ലിക്ക് അപൂർവനേട്ടം; തിളങ്ങി ഇന്ത്യൻ താരങ്ങൾ

ഐസിസിയുടെ 2023ലെ പുരസ്കാരങ്ങളിൽ വലിയ നേട്ടമുണ്ടാക്കി ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ക്രിക്കറ്റ് താരങ്ങൾ. ഏറ്റവും മികച്ച കളിക്കാരനുള്ള ക്രിക്കറ്റർ ഓഫ് ദി ഇയർ (Cricketer Of The Year) പുരസ്കാരം സ്വന്തമാക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് (Pat Cummins)

ഐസിസിയുടെ 2023ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള മുഴുവൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയത്തിലേക്കും ഏകദിന ലോകകപ്പ് കിരീടത്തിലേക്കും ഓസ്ട്രേലിയയെ നയിച്ച പാറ്റ് കമ്മിൻസാണ് (Pat Cummins) ക്രിക്കറ്റർ ഓഫ് ദി ഇയർ (ICC Cricketer Of The Year) പുരസ്കാരം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബോളർമാരിൽ കമ്മിൻസ് ആറാം സ്ഥാനത്തുമെത്തിയിരുന്നു.

ഏകദിന ലോകകപ്പിലെ ടോപ് സ്കോററായ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് (Virat Kohli) 2023ലെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയരിക്കുന്നത്. ഇത് നാലാം തവണയാണ് കോഹ്ലി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. നേരത്തെ 2013, 2017, 2018 വർഷങ്ങളിലാണ് കോഹ്ലി മികച്ച ഏകദിന താരമായിരുന്നത്. എബി ഡി വില്ലിയേഴ്സിന് ശേഷം 4 തവണ ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് കോഹ്ലി.

ടെസ്റ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജയാണ് ഏറ്റവും മികച്ച താരം. മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും അടക്കം താരം 1210 റൺസാണ് നേടിയത്. ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി പ്രഖ്യാപിക്കപ്പെട്ടത് ഇന്ത്യയുടെ സൂര്യകുമാർ യാദവാണ്. ഐസിസി ടി20 ടീമിൻെറ നായകനും സൂര്യയാണ്. എമർജിങ് ക്രിക്കറ്റർക്കുള്ള പുരസ്കാരം ന്യൂസിലൻഡിൻെറ രചിൻ രവീന്ദ്ര സ്വന്തമാക്കി.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More