വിപണി വീണു; ഒരു ദിവസത്തെ നഷ്ടം 13 ലക്ഷം കോടി രൂപ
ഓഹരി വിപണിയിൽ ഇന്ന് ഇടിവ്. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടം 13 ലക്ഷം കോടി രൂപ. മിഡ് കാപ്, സ്മോൾ കാപ് സൂചികകൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ഇന്ന് പച്ചകത്തിയ പ്രധാന ഓഹികൾ ഏതെൊക്കെ? നിക്ഷേപകരെ നഷ്ടത്തിലാക്കിയ ഓഹരികൾ വരും ദിവസങ്ങളിൽഷ തിരിച്ചുകയറുമോ?
ഇന്ന് ഓഹരി വിപണിയിൽ ഇടിവ്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 372.1 ലക്ഷം കോടി രൂപയായി മാറി. മുൻ ട്രേഡിങ് സെഷനിൽ ഇത് 385.6 ലക്ഷം കോടി രൂപയായിരുന്നു. ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 13.5 ലക്ഷം കോടി രൂപയാണ്. സെൻസെക്സ് 906.07 പോയിൻ്റ് ഇടിഞ്ഞ് 72,761.89 ലെവലിലും എന്ന ലെവലിലും നിഫ്റ്റി 50 338 പോയിൻ്റ് ഇടിഞ്ഞ് 21,997.70 എന്ന ലെവലിലും ക്ലോസ് ചെയ്തു.
പോസിറ്റീവ് ആഗോള സൂചനകളുടെ പശ്ചാത്തലത്തിൽ നേട്ടത്തോടെയാണ് ട്രേഡിങ് ആരംഭിച്ചതെങ്കിലും പിന്നീട് ഇടിഞ്ഞു . മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നാല് ശതമാനം മുതൽ 5 ശതമാനം വരെ ഇടിഞ്ഞതാണ് ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവിന് പ്രധാന കാരണമായത്. യുഎസ് ട്രഷറി ആദായം കുറഞ്ഞു.
ചൊവ്വാഴ്ച യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കുമോ അതോ സ്ഥിരമായി നിലനിർത്തുമോ എന്ന് ഉറ്റുനോക്കുകയാണ് വിപണി.യൂറോപ്യൻ സെൻട്രൽ ബാങ്കും നിരക്ക് കുറയ്ക്കും എന്ന സൂചനയുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ ബോണ്ട് വരുമാനവും കുറഞ്ഞിട്ടുണ്ട്.