ഏത് സർക്കാർ സമ്പാദ്യ പദ്ധതിയിലാണ് ആദായം കൂടുതൽ? നികുതി ആനുകൂല്യം എങ്ങനെ
കേന്ദ്ര സർക്കാരിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികളായതുകൊണ്ടു നിക്ഷേപിച്ച തുക തിരികെ കിട്ടുമോയെന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ റിസ്ക് ഘടകങ്ങൾ ഇല്ല എന്നും പറയാം. അതേസമയം വിവിധ സർക്കാർ നിക്ഷേപ പദ്ധതികളിൽ നിലവിൽ ലഭ്യമാക്കുന്ന ആദായം, പലിശ നിരക്ക്, നികുതി ഇളവ് എന്നിവ എങ്ങനെയെന്ന് നോക്കാം.
- പലിശ നിരക്ക് : ജനുവരി – മാർച്ച് പാദത്തിലേക്ക് 7.10%
- ചുരുങ്ങിയ നിക്ഷേപം : 500 രൂപ
- പരമാവധി നിക്ഷേപം : വാർഷികമായി 1.5 ലക്ഷം രൂപ
- സവിശേഷതകൾ : 15 വർഷം കാലാവധി, നികുതി മുക്തമായ ആദായം
- നികുതി ആനുകൂല്യം : ആദായ നികുതി നിയമത്തിലെ 80-സി പ്രകാരം, ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി കിഴിവ്.
- പലിശ നിരക്ക് : ജനുവരി – മാർച്ച് പാദത്തിലേക്ക് 7.70%
- ചുരുങ്ങിയ നിക്ഷേപം : 1,000 രൂപ
- പരമാവധി നിക്ഷേപം : പരിധിയില്ല
- സവിശേഷതകൾ : ടിഡിഎസ് പിടിക്കില്ല
- നികുതി ആനുകൂല്യം : 80-സി പ്രകാരം, ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ്.