150 രൂപ നിലവാരത്തിലുള്ള രണ്ട് പോസിറ്റീവ് ഓഹരികൾ; 23% മുതൽ 38% വരെ നേട്ടം നൽകിയേക്കാം
ഈ രണ്ട് മുൻനിര ഓഹരികളുടെ വിപണി വില 150 രൂപ നിലവാരത്തിലാണ് നിൽക്കുന്നത്. ഓഹരികളിൽ നടത്തിയ അനാലിസിൽ പോസിറ്റീവ് സൂചനകൾ ലഭ്യമാണ്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റിസർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം ആഭ്യന്തര ഓഹരി വിപണിയുടെ പൊതു ട്രെൻഡ് ബുളളിഷായി തുടരുന്നതും അനുകൂല ഘടകമാകുന്നു.
ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ പാതയിൽ മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ചാഞ്ചാട്ടം നേരിട്ടെങ്കിലും കാര്യമായ തിരിച്ചടി ഉണ്ടായില്ലെന്നതും ശ്രദ്ധേയം. വിപണിയുടെ ട്രെൻഡ് മൊത്തത്തിൽ പോസിറ്റീവായി തുടരുന്നതിനാൽ മികച്ച ഓഹരികൾ തിരുത്തൽ നേരിടുമ്പോൾ വാങ്ങുന്നത് ഉചിതമായ സമീപനമാണെന്ന് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാളിന്റെ റീട്ടെയിൽ റിസർച്ച് തലവൻ സിദ്ധാർത്ഥ ഖേംക അഭിപ്രായപ്പെട്ടു.