രണ്ടു ലക്ഷം രൂപയും രണ്ടു സെൻറ് സ്ഥലവും മതി; സർക്കാർ ധനസഹായത്തോടെ വീടു വക്കാം
രണ്ടു ലക്ഷം രൂപയും രണ്ടു സെൻറ് സ്ഥലവുമുണ്ടെങ്കിൽ സർക്കാർ ധനസഹായത്തോടെ നഗരങ്ങളിലെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം. പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് നിർമാണം പൂർത്തീകരിച്ചത് 3,350 വീടുകൾ. വിധവകൾക്കും പിന്നോക്ക വിഭാഗക്കാർക്കും പദ്ധതിക്ക് കീഴിൽ മുൻതൂക്കം ലഭിക്കും. അറിയേണ്ട പ്രധാന കാര്യങ്ങൾ.
രണ്ടു സെൻറ് സ്ഥലവും രണ്ടു ലക്ഷം രൂപയുമുണ്ടെങ്കിൽ സർക്കാർ സഹായത്തോടെ വീട് വക്കാം.
ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ഏറെ ജനപ്രീതി നേടി ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി. പദ്ധതിക്ക്കീഴിൽ താഴ്ന്ന വരുമാനക്കാർക്ക് മൂന്നു ലക്ഷം രൂപയുടെ ധനസഹായമാണ് സർക്കാർ നേരിട്ട് നൽകുന്നത്. ഒരു സ്പോൺസറെ കണ്ടെത്തണം. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സംഘടനകൾക്കോ ഒക്കെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാം. ഒരു ലക്ഷം രൂപയാണ് ഇവർ സ്പോൺസർ ചെയ്യേണ്ടത്.