കുറഞ്ഞ നിരക്കിൽ നിന്ന് വില ഉയരുന്നു; സർക്കാരിൻെറ ഡിജിറ്റൽ സ്വർണം ഇപ്പോൾ വാങ്ങാം
സ്വർണ വില ഉയരുന്നതിനനുസരിച്ച് നിക്ഷേപത്തിൽ നിന്ന് നേട്ടം കൊയ്യാം. സർക്കാരിൻെറ സോവറിൻ ഗോൾഡ് അടുത്ത ഘട്ടത്തിൽ ഫെബ്രുവരി 12 മുതൽ പണം നിക്ഷേപിക്കാം. ബാങ്കുകൾ വഴിയും പോസ്റ്റോഫീസിലൂടെയും അപേക്ഷിക്കാം
ഫെബ്രുവരിയിലും കൂടിയും കുറഞ്ഞു സ്വർണ വില ചാഞ്ചാടുകയാണ്. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വില. പവന് 46,640 രൂപയായിരുന്നു വില. ഗ്രാമിന് 5,800 രൂപയും. എന്നാൽ ഇപ്പോൾ വില ഇടിഞ്ഞ് പവന് 46,400 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2033 ഡോളറിലാണ് വില.
വലിയ നിരക്ക് ഇടിവിന് സാധ്യതയില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം ഉയരുന്നതിനാൽ സ്വർണം തിളങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്വർണ്ണത്തിന് അനുകൂലമായേക്കും എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.