ചൈനയിൽ രണ്ടു വർഷത്തിനിടയിലെ ഉണർവ്; ഓഹരി വിപണിയിൽ മുന്നേറ്റം
ഓഹരി വിപണിയിലെ മുന്നേറ്റം തുടരുമോ? ചൊവ്വാഴ്ച നേട്ടമുണ്ടാക്കി ഐടി കമ്പനി ഓഹരികൾ. ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലും മുന്നേറ്റം. രണ്ടു
ഓഹരി വിപണി ചൊവ്വാഴ്ച മുന്നേറിയപ്പോൾ ചൈനീസ് വിപണിയിൽ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ്. ഇന്നലെ ആഭ്യന്തര വിപണിയിൽ നിഫ്റ്റി 21,900 ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 455 പോയിൻ്റ് ഉയർന്ന് 72,186 എന്ന ലെവലിലാണ് ക്ലോസ് ചെയ്തത്. ഐടി, എണ്ണ, വാതക മേഖലയിലെ ഓഹരികൾ കുതിച്ചതാണ് സെൻസെക്സിൻെറ കുതിപ്പിന് പിന്നിൽ . ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.
സെക്ടറുകൾ നോക്കിയാൽ നിഫ്റ്റി ഐടി ഏകദേശം മൂന്നു ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 2.5 ശതമാന ത്തിലധികവും നേട്ടമുണ്ടാക്കി. ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ എന്നിവയുൾപ്പെടെയുള്ള മറ്റ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി ഓഹരികളാണ് നഷ്ടം നേരിട്ടത്.