ഇന്ത്യാ ലേൺസ് ക്രിപ്റ്റോ’ റോഡ് ഷോയുമായി ബിറ്റ് ജെറ്റ്
ഇന്ത്യയിൽ ക്രിപ്റ്റോ മേഖലയിലെ അവബോധം വർധിപ്പിക്കാനായി റോഡ് ഷോ നടക്കും. ആറ് പ്രധാന നഗരങ്ങളിലാണ് പരിപാടി. ഈ മാസം അവസാനം ആരംഭിക്കുന്ന റോഡ് ഷോ ജൂലൈ അവസാനം വരെ നീണ്ടു നിൽക്കും.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കോപ്പി ട്രേഡിങ് പ്ലാറ്റ്ഫോമായ ബിറ്റ്ജെറ്റ് ഇന്ത്യയിൽ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഇവന്റുകൾ സംഘടിപ്പിക്കും. ബ്ലോക്ക് ചെയിൻ കൺസൾട്ടിങ് സ്ഥാപനമായ ഒക്ടാലൂപ്പുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. രാജ്യത്ത് ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം. ആറ് പ്രധാന നഗരങ്ങളിൽ വിദ്യാഭ്യാസ ഇവന്റുകളുടെ സീരിസുകളാണ് നടത്തുന്നത്. ‘ഇന്ത്യ ലേൺസ് ക്രിപ്റ്റോ’ എന്ന പേരിലാണ് ഇവന്റ് നടത്തുക.