കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്ന സമയപരിധി നീട്ടി നൽകണമെന്ന ആവശ്യവുമായി പൊതുമേഖലാ ബാങ്കുകൾ

കേന്ദ്രസർക്കാറിന് ലാഭവിഹിതം നൽകുന്നതിൽ സാവകാശം തേടാനൊരുങ്ങി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. കിട്ടാക്കട പ്രതിസന്ധി പൂർണമായും നിയന്ത്രണവിധേയമാകുന്നത് വരെയാണ് ലാഭവഹിതം നൽകുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുടർച്ചയായി 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ് ബാങ്ക് നിഷ്ക്രിയ ആസ്തിയായി കണക്കാക്കുന്നത്.

നിലവിൽ, കിട്ടാക്കട നിരക്ക് കുറച്ച് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനായി ബാങ്കുകൾ മൂലധനത്തിൽ നിന്ന് നിശ്ചിത തുക മാറ്റിവെക്കേണ്ടതുണ്ട്. ഇനി മുതൽ ബാങ്കുകൾ പ്രതീക്ഷിത കിട്ടാക്കട അക്കൗണ്ടുകൾ തിരിച്ചറിയണമെന്നും, അതിന് അനുപാതികമായി തുക വകയിരുത്തണമെന്നും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. അതിനാൽ, കിട്ടാക്കടമാകാൻ സാധ്യതയുള്ള വായ്പകൾക്കും ബാങ്കുകൾ നിശ്ചിത തുക വകയിരുത്തണം. ഇത് ബാങ്കുകളുടെ മൂലധനത്തിൽ കൂടുതൽ ഞെരുക്കം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ലാഭവിഹിതം നൽകുന്നത് താൽക്കാലികമായി നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More