എച്ച്ഡിഎഫ്സിക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ബിഐ, പിഴ ചുമത്തിയത് ലക്ഷങ്ങൾ
പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ എച്ച്ഡിഎഫ്സിക്ക് എതിരെ കടുത്ത നടപടിയുമായി ആർബിഐ രംഗത്ത്. നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ എച്ച്ഡിഎഫ്സി പാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 5 ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിരിക്കുന്നത്. 1987- ലെ ഹൗസിംഗ് ബാങ്ക് നിയമം ഭേദഗതി ചെയ്തതോടുകൂടി ഹൗസിംഗ് ഫിനാൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിന് ചില അധികാരം ആർബിഐക്കും ലഭിച്ചിട്ടുണ്ട്.
2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്സി പരാജയപ്പെട്ടിരുന്നു. പരാജയം കണ്ടെത്തിയതിനെത്തുടർന്ന് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ കാരണവും, പിഴ ചുമത്തിയതിന്റെ കാരണവും ഉൾക്കൊള്ളിച്ച് എച്ച്ഡിഎഫ്സിക്ക് നോട്ടീസ് അയച്ചിരുന്നു.