സംസ്ഥാനത്ത് ഇന്ന് നേരിയ ഇടിവോടെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,165 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 41,480 രൂപയായിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങിയതോടെയാണ് വില ഉയർന്നത്. ഫെബ്രുവരിയിൽ സ്വർണത്തിന്റെ വില താരതമ്യേന കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലകളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന ഒരു ഘടകം.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 70 രൂപയും, 8 ഗ്രാം വെള്ളിക്ക് 560 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില 70,000 രൂപയാണ്.