ഹോണ്ട ഷൈൻ 100; പൂർണമായ സാങ്കേതിക സവിശേഷതകൾ അറിയാം
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ തങ്ങളുടെ എൻട്രി ലെവൽ മോഡലായ ഷൈൻ 100 കഴിഞ്ഞ മാസം പുറത്തിറക്കി. 64,900 രൂപ (എക്‌സ്-ഷോറൂം) വിലയുള്ള മോട്ടോർസൈക്കിൾ ബുക്കിംഗിനായി തുറന്നിരിക്കുകയാണ്, മെയ് 23 മുതൽ ഡീലർഷിപ്പുകളിൽ ലഭ്യമാകും. ഹീറോ എച്ച്എഫ് ഡീലക്‌സ്, ഹീറോ സ്പ്ലെൻഡർ+, ബജാജ് പ്ലാറ്റിന 100 എന്നിവയ്ക്ക് എതിരാളിയായാണ് ഹോണ്ട ഷൈൻ 100 എത്തുന്നത്. ഷൈൻ 100ന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് നിരവധി വായനക്കാർ ഞങ്ങളോട് ചോദിക്കുന്നുണ്ട്. അതിനാൽ, വിശദാംശങ്ങൾ ഇതാ.
ഹോണ്ട ഷൈൻ 100 എഞ്ചിൻ & ട്രാൻസ്‌മിഷൻ
മോട്ടോർ സൈക്കിളിൽ 98.98cc 4-സ്ട്രോക്ക് SI എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 7.38PS പരമാവധി കരുത്തും 8.05Nm പീക്ക് ടോർക്കും നൽകുന്നു. 4-സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.
ഹോണ്ട ഷൈൻ 100 സസ്പെൻഷൻ, വീൽ & ബ്രേക്ക്
ഷൈൻ 100ന് ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷനും പിന്നിൽ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളും ലഭിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളുമുണ്ട്. മുൻവശത്ത് 130 എംഎം ഡ്രം ബ്രേക്ക് ആണെങ്കിൽ പിന്നിൽ 110 എംഎം ഡ്രം ബ്രേക്കാണ്. ഈക്വലൈസറുള്ള കോമ്പി ബ്രേക്ക് സംവിധാനവും മോട്ടോർസൈക്കിളിനുണ്ട്. കൂടാതെ, എൻട്രി ലെവൽ ഹോണ്ട മോട്ടോർസൈക്കിൾ പുതിയ ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഹോണ്ട ഷൈൻ 100 ഡൈമൻഷൻ
മോട്ടോർസൈക്കിളിന് 1955 എംഎം നീളവും 754 എംഎം വീതിയും 1050 എംഎം ഉയരവുമുണ്ട്. 1245 എംഎം നീളമുള്ള വീൽബേസാണ് ഇതിനുള്ളത്. 168 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. വാഹനത്തിന്റെ ഭാരം 99 കിലോയാണ്.